കുട്ടമശ്ശേരി സപ്ലൈകോയിലെ മോഷണം: മൂന്നുപേർ പിടിയിൽ
text_fieldsമാഹിൻ, നിസാർ, തൻസീർ
ആലുവ: കുട്ടമശ്ശേരി സപ്ലൈകോയിൽ മോഷണം നടത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഇടപ്പിള്ളി വീട്ടിൽ മാഹിൻ (20), വെടിമറ കാഞ്ഞിരപ്പറമ്പിൽ നിസാർ (25), കൊടുങ്ങല്ലൂർ കരൂപ്പടന്ന തകരമട വീട്ടിൽ തൻസീർ (24) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണസംഘത്തിൽ ഉൾപ്പെട്ട ബൈജു എന്നയാളെ വടക്കേക്കര പൊലീസ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. 16ന് പുലർച്ച രണ്ടരയോടെ രണ്ട് ഇരുചക്ര വാഹനങ്ങളിലെത്തിയ നാലുപേരടങ്ങുന്ന മോഷണസംഘം താഴ് തകർത്ത് അകത്തുകയറി മേശയിൽ സൂക്ഷിച്ച 30,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഘം സഞ്ചരിച്ച ഒരു ഇരുചക്ര വാഹനം വരാപ്പുഴയിൽനിന്ന് മോഷ്ടിച്ചതാണ്. ഈ വാഹനം കുത്തിയതോട് ഉപേക്ഷിച്ചു. തുടർന്ന് കുത്തിയതോടുനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു.
ഈ ബൈക്കിൽ സഞ്ചരിക്കവെയാണ് പിടിയിലാകുന്നത്. തൻസിർ 13 മോഷണക്കേസിൽ പ്രതിയാണ്. മാഹിലിെൻറ പേരിൽ നാല് കേസുകളുണ്ട്.
പോത്ത് മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിസാറിനുണ്ട്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ ജി. അനൂപ്, സി.ആർ. ഹരിദാസ്, എ.എസ്.ഐ ജോൺസൻ തോമസ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.എം. മനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

