Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുടുംബശ്രീ ഓഫിസിൽ...

കുടുംബശ്രീ ഓഫിസിൽ മോഷണം; കള്ളൻ മണിക്കൂറുകൾക്കകം പിടിയിൽ

text_fields
bookmark_border
velayudhan
cancel
camera_alt

വേ​ലാ​യു​ധ​ൻ

Listen to this Article

കൂത്താട്ടുകുളം: നഗരസഭ കുടുംബശ്രീ ഓഫിസിൽ മോഷണം. മണിക്കൂറുകൾക്കകം മോഷ്ടാവ് പിടിയിൽ. പൂവക്കുളം പാറത്തട്ട നെടുംപുറത്ത് വേലായുധനാണ് (48) പിടിയിലായത്. നഗരസഭ കുടുംബശ്രീ ഓഫിസിന്റെ പ്രധാനഷട്ടറിന്‍റെ പൂട്ടും അലമാരകളും തകർത്താണ് മോഷണം നടത്തിയത്. ഓഫിസിൽ സൂക്ഷിച്ച 2500 രൂപയുടെ ഇൻഡക്ഷൻ കുക്കറും 2000 രൂപ വരുന്ന മൈക്കിന്റെ കോഡ് വയറും മോഷണം പോയി. ഓഫിസിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ബയോ കൺവെർട്ടർ മെഷീൻ വെച്ചിരിക്കുന്ന മുറിയുടെ ഗേറ്റ് ലോക് പൊളിച്ച നിലയിലുമായിരുന്നു.

രാവിലെ ഓഫിസിലെത്തിയ കുടുംബശ്രീ അക്കൗണ്ടന്റാണ് വിവരം ആദ്യം അറിയുന്നത്. തുടർന്ന് നഗരസഭ ചെയർപേഴ്സൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സെൻട്രൽ ജങ്ഷനിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ഇയാളിൽനിന്ന് തൊണ്ടിമുതലും കണ്ടെടുത്തു. കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശാന്തി കെ. ബാബു, കെ.പി. സജീവ്, മറ്റ് ഉദ്യോഗസ്ഥരായ പി.കെ. മനോജ്, ബിജു ജോൺ, ആർ. രജീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbasree
News Summary - Theft at Kudumbasree office
Next Story