Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗേൾസ് ഹൈസ്കൂളിൽ മോഷണം;...

ഗേൾസ് ഹൈസ്കൂളിൽ മോഷണം; സി.സി ടിവി ക്യാമറകളും നാണയ ഭരണിയും കവർന്നു

text_fields
bookmark_border
theft
cancel
camera_altമോഷ്​ടാവ്​ തകർത്ത പൂട്ടുകൾ

കൊട്ടാരക്കര : കൊട്ടാരക്കര നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മാർത്തോമാ ഗേൾസ് ഹൈ സ്കൂളിൽ മോഷണം. ഓഫീസ് റൂമിന്‍റെ പൂട്ട് തകർത്തു അകത്തു കയറിയ മോഷ്ടാവ് ഓഫീസ് മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കും കവർന്നു.

അലമാര കുത്തി തുറന്ന് ഫയലുകൾ വാരി വലിച്ചു ഇടുകയും ചെയ്​ത മോഷ്​ടാവ്​ ഹെഡ് മിസ്സിസിന്‍റെ മേശ പുറത്തിരിന്ന നാണയ തുട്ടുകൾ നിറഞ്ഞ ഭരണിയും മോഷ്ടാവ് കൊണ്ട് പോയി.

മോഷണം നടത്തിയത്​ ഒരാളാണന്ന് സിസി ടീവീ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇയാൾ മോഷണ സമയത്ത് അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്​. കൊട്ടാരക്കര പൊലീസും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
TAGS:theftCCTVschool
News Summary - Theft at Girls High School
Next Story