Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ മോഷണം; പ്രതി പിടിയിൽ
cancel

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കോട്ടയം വൈക്കം തെക്കേനട കണ്ടത്തിൽ വീട്ടിൽ ശിവകുമാറാണ് (47) അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. പുതുതായി പണിത സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ വിലകൂടിയ പൈപ്പുകളും മറ്റുമാണ് പ്രതി മോഷ്ടിച്ചത്.

ശുചിമുറികളിൽ കയറിയ പ്രതി ബാത്റൂം ഫിറ്റിങ്സ് അഴിച്ചെടുത്തശേഷം അവിടെ ചെറിയ മരക്കുറ്റി കയറ്റി വെച്ച് വെള്ളം പോകാതെ ബ്ലോക്ക് ചെയ്ത് വെക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി ജീവനക്കാർ ആദ്യം ഇത് അറ്റകുറ്റപ്പണിക്കായി ചെയ്യുന്നതാണെന്നാണ് വിചാരിച്ചത്.

എന്നാൽ, എല്ലാ പൈപ്പുകളും ഈ വിധത്തിൽ പോകുന്നതായി കണ്ടപ്പോൾ ജീവനക്കാർക്ക് സംശയം തോന്നി. ഇത് നിരീക്ഷിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

പിന്നീട് മെഡിക്കൽ സൂപ്രണ്ടിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് സെൻട്രൽ സി.ഐ വിജയശങ്കറിന്‍റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിൽ ലക്ഷങ്ങൾ വിലവരുന്ന സാമഗ്രികൾ പ്രതി മോഷ്ടിച്ചെന്ന് മനസ്സിലായി. ഒരാഴ്ചയായി പ്രതി സാധനങ്ങൾ മോഷ്ടിച്ച് വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft at Ernakulam General Hospital Super Specialty Block; Accused in custody
Next Story