പള്ളി കമ്മിറ്റി ഓഫിസിലെ മോഷണം: പ്രതി പിടിയിൽ
text_fieldsഷംസുദ്ദീന്
അമ്പലവയല്‍: പള്ളി കമ്മിറ്റി ഓഫിസിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന 1,60,000 രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍. കോഴിക്കോട് ബേപ്പൂര്‍ പൂഴിക്കടവ് കെ. ഷംസുദ്ദീനെയാണ് (41) അമ്പലവയല്‍ പൊലീസ് മൂന്ന് ദിവസത്തിനുള്ളില്‍ പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മങ്കട, തിരൂരങ്ങാടി സ്‌റ്റേഷനുകളില്‍ മോഷണ കുറ്റത്തിന് കേസുകളുണ്ട്.
മഞ്ഞപ്പാറ അന്‍സാറുല്‍ ഇസ്‍ലാം സംഘം മസ്ജിദ് കമ്മിറ്റി ഓഫിസിലാണ് മോഷണം. രാത്രി പള്ളിയില്‍കയറി നമസ്കരിച്ച ഇയാള്‍ പള്ളി പരിസരങ്ങളില്‍ ചെലവഴിച്ച് ആളില്ലാത്ത സമയം നോക്കിയാണ് മോഷണം നടത്തിയത്. കൈയിലുണ്ടായിരുന്ന ഇരുമ്പ് ലിവര്‍കൊണ്ട് പൂട്ട് പൊട്ടിച്ച് അകത്തുകയറുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ വേഷംമാറി മുങ്ങുകയായിരുന്നു. സംഭവ സ്ഥലത്തെയും സമീപ സ്ഥലങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

