ബിവറേജ് ഔട്ട്ലറ്റിലെ മോഷണം: പ്രതി പിടിയിൽ
text_fieldsഹരിപ്പാട് : ബിവറേജ് ഔട്ട്ലറ്റിലെ മോഷണം നടത്തിയ പ്രതി പിടിയിൽ. ഹരിപ്പാട് ആർ.കെ. ജങ്ഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലറ്റിൽനിന്ന് മദ്യം മോഷ്ടിക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജുവാണ് ( അപ്പച്ചൻ 73) പിടിയിലായത്. കഴിഞ്ഞ 13ന് പുലർച്ച മൂന്നിനായിരുന്നു മോഷണം നടന്നത്. 9430 രൂപ വില വരുന്ന 12 കുപ്പി മദ്യം ആണ് മോഷണം പോയത്. മദ്യപാനിയായ പ്രതി രാജു ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും കഴിയുകയായിരുന്നു. ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാർ, സബ് ഇൻസ്പെക്ടർ സവ്യാ സച്ചി, അസി. സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സി.പി.ഒമാരായ നിഷാദ്, സോജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

