ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും 9430 രൂപ വില വരുന്ന 12 കുപ്പി മദ്യം മോഷണം പോയി
text_fieldsഹരിപ്പാട്: ഹരിപ്പാട് ആർ.കെ. ജങ്ഷന് സമീപമുള്ള എഫ്.സി.ഐ. ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിൽ ഞായറാഴ്ച പുലർച്ച മോഷണം. 9430 രൂപ വില വരുന്ന 12 കുപ്പി മദ്യം മോഷണം പോയി. രാവിലെ ജീവനക്കാരൻ ഔട്ട്ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തിയത്. മാനേജർ വിവരം അറിയിച്ചതിനെ തുടർന്ന് ഹരിപ്പാട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ് മണം പിടിച്ച് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ വരെ എത്തി. പൂട്ടുപൊളിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡ്, പിക്കാസ് എന്നിവ ഷട്ടറിന് സമീപത്തുനിന്നും, ഓഫിസിനുള്ളിൽ നിന്നും കമ്പിപ്പാരയും കണ്ടെടുത്തിട്ടുണ്ട്. സി.സി.ടി.വി പരിശോധനയിൽ മധ്യവയസ്കനായ ഒരാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

