Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബിവറേജ് ഔട്ട്ലെറ്റിലെ...

ബിവറേജ് ഔട്ട്ലെറ്റിലെ മോഷണം; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി

text_fields
bookmark_border
ബിവറേജ് ഔട്ട്ലെറ്റിലെ മോഷണം; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി
cancel
camera_alt

പൊ​ലീ​സ് പു​റ​ത്തു​വി​ട്ട പ്ര​തി​ക​ളു​ടെ ചി​ത്രം

മുണ്ടക്കയം: ബിവറേജ് ഔട്ട്ലെറ്റിലെ മദ്യം മോഷ്ടിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. പ്രതികളെന്ന് കരുതുന്നവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

കഴിഞ്ഞദിവസം പൈങ്ങണയിലെ ബിവറേജ് ഔട്ട്ലെറ്റിൽ പുലർച്ച ഒരുമണിയോടെ കടന്ന രണ്ടുപേർ 11 കുപ്പി വിദേശമദ്യവുമായി കടക്കുകയായിരുന്നു. ഔട്ട്ലെറ്റി‍‍െൻറ ഷട്ടറി‍‍െൻറ പൂട്ട് തകർത്തായിരുന്നു മോഷണം. ഇവരുടെ വ്യക്തമല്ലാത്ത ചിത്രങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.

മോഷണസമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ, പിന്നീട് പിന്നിൽ തൂക്കിയിട്ട നിലയിൽ നടന്നുപോകുന്ന ചിത്രമാണ് തിരിച്ചറിയാൻ ഏറെ സഹായകമായത്. ചിത്രത്തിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചാൽ മുണ്ടക്കയം പൊലീസിൽ വിവരം അറിയിക്കണമെന്ന് സി.ഐ എ.ഷൈൻ കുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftbeverage outlet
News Summary - Theft at Beverage Outlet
Next Story