വീണ്ടും മോഷണം; കടത്തിയത് മൂന്ന് ലക്ഷത്തിന്‍റെ ചന്ദനം
text_fieldsപുതുക്കാട്ട് ലാലിയുടെ പറമ്പിൽനിന്ന് മുറിച്ചുകടത്തിയ ചന്ദനമരത്തിന്റെ അവശിഷ്ടം
മറയൂർ: സ്വകാര്യ ഭൂമിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ ഭൂമിയിൽനിന്ന് രണ്ട് ചന്ദനമരങ്ങൾ മുറിച്ച് കടത്തി. നാച്ചിവയലിൽ പുതുക്കാട്ട് വീട്ടിൽ ലാലിയുടെ പറമ്പിൽനിന്നാണ് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരങ്ങൾ മുറിച്ച് കടത്തിയത്.
കഴിഞ്ഞ നാല് മാസത്തിനിടെ സ്വകാര്യ ഭൂമിയിൽനിന്ന് എട്ടും വന്നാൻതുറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ഒരു ചന്ദനമരവും മോഷ്ടാക്കൾ മുറിച്ച് കടത്തിയിരുന്നു. പുറംലോകമറിയാത്ത ഒട്ടേറെ ചന്ദന മോഷണങ്ങളും പ്രദേശത്ത് നടക്കുന്നതായി പറയുന്നു. വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

