Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightന​ഗരൂരില്‍ വീട്...

ന​ഗരൂരില്‍ വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവർന്നു

text_fields
bookmark_border
theft case
cancel

കി​ളി​മാ​നൂ​ർ: ന​​ഗ​രൂ​രി​ൽ വീ​ടി​ന്റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ത്തു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും 10000 രൂ​പ​യും ന​ഷ്ട​മാ​യ​താ​യി വീ​ട്ടു​കാ​ർ ന​ഗ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ന​​ഗ​രൂ​ർ കോ​യി​ക്ക​മൂ​ല റോ​ഡി​ൽ ന​ഗ​രൂ​ർ സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന്റെ ഇ​ർ​ഷാ​ദ് മ​ൻ​സി​ൽ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ർ​ഷാ​ദും ഭാ​ര്യ ഫാ​ത്തി​മ​യു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഒ​ന്ന​ര​മാ​സം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ഇ​ർ​ഷാ​ദും ഭാ​ര്യ​യും വീ​ട് പൂ​ട്ടി ബ​ന്ധു​വീ​ട്ടി​ൽ ഒ​രു ച​ട​ങ്ങി​ന് പോ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​മു​ൻ​വാ​തി​ലി​ന്റെ പൂ​ട്ട് ത​ക​ർ​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ന​ഷ്ട​മാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. പി​ൻ​വാ​തി​ലും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. ന​​ഗ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് വ​ള​രെ​യ​ടു​ത്തു​മാ​ണ് വീ​ട്. ​പൊ​ലീ​സും ഡോ​​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftkilimanoor
News Summary - theft-kilimanoor
Next Story