പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാക്കൾ പിടിയിൽ
text_fieldsആകാശ്, പ്രമോദ്
ചവറ: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാക്കൾ പിടിയിലായി. ചവറ വട്ടത്തറ ശാന്തിഭവനത്തിൽ ആകാശ് (26), വട്ടത്തറ പുത്തൻവീട്ടിൽ പ്രമോദ് (25) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ശങ്കരമംഗലം ഗ്രാന്റ് സൂപ്പർ മാർക്കറ്റിന് മുന്നിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ സംഘത്തെ പിരിച്ചുവിടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് അസഭ്യം പറഞ്ഞ് ആക്രമിച്ചത്.
വിവരമറിഞ്ഞ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടി. മറ്റു രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പിടിയിലായ ഒന്നാം പ്രതി പ്രമോദിനെതിരെ മൂന്ന് നരഹത്യാശ്രമം, മാരകായുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, മാനഭംഗപ്പെടുത്തൽ, അക്രമം തുടങ്ങിയ വകുപ്പുകളിൽ അഞ്ചോളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

