വിദ്യാർഥിനികളെ ഉപദ്രവിച്ച യുവാവ് പിടിയിൽ
text_fieldsമിഥുൻ
അടിമാലി: സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഇരുമ്പുപാലം മാൻ വില്ലികൂടിയിൽ മിഥുനെയാണ് (26) അടിമാലി പൊലീസ് ആനവിലാസത്തുനിന്ന് പിടികൂടിയത്. പത്തിലും എട്ടിലും പഠിക്കുകയായിരുന്ന സഹോദരിമാരെ സ്കൂൾവിട്ട് വീട്ടിലേക്കുപോകവേ വഴിയിൽവെച്ച് മിഥുൻ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞമാസം 29നാണ് സംഭവം. നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിച്ചെങ്കിലും പരാതിയില്ലെന്ന കാരണത്താൽ ഇയാളെ വിട്ടയച്ചു. അടുത്തദിവസം കുട്ടി സ്കൂളിലെത്തി ഹെഡ്മാസ്റ്റർക്ക് പരാതിനൽകി. ഇതോടെ പൊലീസ് കേസെടുത്തു. ഇതോടെ മിഥുൻ ഒളിവിൽപോയി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. സി.ഐ ക്ലീറ്റസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

