പൊലീസുകാരെ മർദിച്ച യുവാവ് അറസ്റ്റിൽ
text_fieldsജംഷാദ്
തുവ്വൂർ: ലോഡിങ് തൊഴിലാളികളെ ശല്യപ്പെടുത്തുകയും ഇത് ചോദ്യംചെയ്ത പൊലീസുകാരെ ആക്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. പായിപ്പുല്ല് വട്ടിപ്പറമ്പത്ത് ജംഷാദിനെയാണ് (40) കരുവാരകുണ്ട് എസ്.ഐ എസ്.കെ. പ്രിയൻ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് പായിപ്പുല്ലിൽ ലോറിയിൽ മരം കയറ്റുകയായിരുന്ന തൊഴിലാളികളെ ഇയാൾ ശല്യം ചെയ്യുകയും ലൈറ്റർ ഉപയോഗിച്ച് ലോറി കത്തിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് ജംഷാദിനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ പൊലീസുകാരെ മർദിക്കുകയായിരുന്നു. എസ്.ഐ രവികുമാർ, സി.പി.ഒ അഫ്സൽ ബാബു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ഇയാളെ കീഴ്പ്പെടുത്തിയത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തു. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

