അക്രമി സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപിച്ചു
text_fieldsആക്രമണത്തിൽ പരിക്കേറ്റ ഫ്രാൻസീസ്
മാരാരിക്കുളം: അക്രമി സംഘം യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ചു. തൈക്കൽ ഫ്രാൻസീസ് (33) ന് നേരെയാണ് ആക്രമണം ഉണ്ടായത്. മയക്കുമരുന്നു സംഘം യുവാവിൻ്റെ കണ്ണ് കുത്തിപ്പെട്ടിക്കാൻ ശ്രമിച്ചുവെന്ന് പരാതി.
വഴിയരികിൽ കേബിൾ ജോലി ചെയ്യുകയായിരുന്നവരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അക്രമികൾ ഫ്രാൻസിസിനു നേരെ തിരിഞ്ഞതെന്ന് പറയുന്നു. കണ്ണിന് ഗുരുതമായി പരിക്കേറ്റ ഫ്രാൻസീസിനെ അടിയന്തിര ശസ്ത്രക്രിയക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സി.പി.എം പ്രവർത്തകനാണ് ഫ്രാൻസീസ്. ഓമനപ്പുഴ പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളുകളായി മദ്യ-മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ശല്യം അസഹനീയമാണെന്ന് നാട്ടുകാർ പറയുന്നു. ഇവരാണ് അക്രമത്തിന് പിറകിലെന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ തോമസ് ആവശ്യപ്പെട്ടു.

