Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ മർദിച്ചവശനാക്കി ഗുണ്ടാസംഘം റോഡിൽ തള്ളി

text_fields
bookmark_border
crime
cancel
camera_alt

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ പേ​രാ​മ്പ്ര സ്വ​ദേ​ശി ജി​നീ​ഷി​നെ പ​യ്യോ​ളി​യി​ലെ റോ​ഡ​രി​കി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ൾ

പ​യ്യോ​ളി: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ യു​വാ​വി​നെ ക്വ​ട്ടേ​ഷ​ൻ സം​ഘം മ​ർ​ദി​ച്ച് റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ത​ള്ളി. പ​യ്യോ​ളി പേ​രാ​മ്പ്ര റോ​ഡി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. പേ​രാ​മ്പ്ര പൈ​തോ​ത്ത് വ​ള​യം​ക​ണ്ട​ത്ത് ജി​നീ​ഷി​നെ​യാ​ണ് (35) കാ​റി​ൽ സ​ഞ്ച​രി​ച്ച നാ​ലം​ഗ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി ഉ​പേ​ക്ഷി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ ജി​നീ​ഷ് പ​യ്യോ​ളി - പേ​രാ​മ്പ്ര റോ​ഡി​ലൂ​ടെ ജീ​വ​ര​ക്ഷാ​ർ​ഥം ഓ​ടി.

അ​വ​ശ​നാ​യി വീ​ണ​തോ​ടെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വ​ശ​നാ​യി നി​ല​വി​ളി​ച്ചോ​ടു​ന്ന യു​വാ​വി​നെ ക​ണ്ട് നാ​ട്ടു​കാ​രും പി​ന്നാ​ലെ പോ​വു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ക​ൾ പി​ന്നി​ലു​ണ്ടെ​ന്ന ഭ​യ​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ജി​നീ​ഷ് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തോ​ന്ന​ലി​ൽ വീ​ണ്ടും റോ​ഡി​ലൂ​ടെ ഓ​ടി. ഒ​ടു​വി​ൽ നെ​ല്ലേ​രി മാ​ണി​ക്കോ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​യ്യോ​ളി പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സി.​ഐ കെ.​സി. സു​ഭാ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്റെ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പേ​രാ​മ്പ്ര​യി​ലെ ബാ​റി​ൽ​വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട​വ​രാ​ണ് കാ​റി​ൽ​വെ​ച്ച് മ​ർ​ദി​ച്ച​തെ​ന്ന് ജി​നീ​ഷ് പ​റ​യു​ന്നു. സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു​ണ്ടാ​യ പ​ണ​മി​ട​പാ​ടി​ന്റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് സം​ഘം എ​ത്തി​യ​ത്.

തു​ട​ർ​ന്ന് നാ​ലം​ഗ​സം​ഘം കാ​റി​ൽ ക​യ​റ്റു​ക​യും പ​യ്യോ​ളി​യി​ലെ​ത്തും​വ​രെ മ​ർ​ദി​ച്ചു​വെ​ന്നും ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ങ്ങും വി​ല​ങ്ങും ത​ല​ക്ക​ടി​ച്ചു​വെ​ന്നും ജി​നീ​ഷ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ജി​നീ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgangsters
News Summary - The youth was beaten up and thrown on the road by the gangsters
Next Story