ഭർത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കൊപ്പൽ ജില്ലയിലെ ഗംഗാവതി നഗരത്തിൽ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദമ്പതികളിൽ ഭർത്താവിനെ അടിച്ചുവീഴ്ത്തി ആറംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ പ്രതികളെ പൊലീസ് തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. മൗലാന ഹുസൈൻ, ശിവകുമാർ, പ്രശാന്ത്, മഹേഷ്, മദേശ് എന്നിവരാണ് അറസ്റ്റിലായത്. ആറാം പ്രതി ലിങ്കരാജ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
രാത്രി ഒമ്പതരയോടെ ബസ് കാത്തുനിന്ന ദമ്പതികൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിൽ ഇടപെട്ട അക്രമികൾ ഭർത്താവിനെ അടിച്ചുവീഴ്ത്തി 21കാരിയായ ഭാര്യയെ വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

