Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആശുപത്രിയിൽ യുവതിയെ...

ആശുപത്രിയിൽ യുവതിയെ കഴുത്തറുത്ത് കൊന്നു; ആൺസുഹൃത്ത്​ കസ്റ്റഡിയിൽ

text_fields
bookmark_border
simna, shahul
cancel
camera_alt

1. കൊല്ലപ്പെട്ട സിം​ന​, ​പ്രതി ഷാ​ഹു​ൽ

മൂ​വാ​റ്റു​പു​ഴ: ആ​ശു​പ​ത്രി​യി​ലുള്ള പി​താ​വി​ന് ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രുന്ന യു​വ​തി​യെ മ​ക​ളു​ടെ മു​ന്നി​ൽ​ ആ​ൺ​സു​ഹൃ​ത്ത് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. മൂ​വാ​റ്റു​പു​ഴ നി​ര​പ്പി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പു​ന്ന​മ​റ്റം കോ​ട്ട​ക്കു​ടി താ​ഴ​ത്ത് ഷ​ക്കീ​റി​ന്‍റെ ഭാ​ര്യ സിം​ന​യെ​യാ​ണ് (37) പു​ന്ന​മ​റ്റം തോ​പ്പി​ൽ ഷാ​ഹു​ൽ (31) കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി പ്ര​സ​വ വാ​ർ​ഡി​ന് മു​ന്നി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ ടൗ​ണി​ൽ​വെ​ച്ച് പൊ​ലീ​സ് പി​ടി​കൂ​ടി. ചി​കി​ത്സ​യി​ലുള്ള പി​താ​വ് അ​സൈ​നാ​രി​ന്​​ ഭ​ക്ഷ​ണ​വു​മാ​യി മ​ക​ൾ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു സിം​ന. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നതിനിടെ ത​ട​ഞ്ഞു​നി​ർ​ത്തി ക​ത്തികൊണ്ട് ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച മ​ക​ളെ ത​ള്ളി​മാ​റ്റി​യ ഇ​യാ​ൾ, ത​റ​യി​ൽ വീ​ണ യു​വ​തി​യെ പു​റ​ത്ത് പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു.

സുരക്ഷ ജീ​വ​ന​ക്കാ​ര​ട​ക്കം ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും രക്ഷപ്പെട്ടു. ടൗണിൽനിന്ന് പൊലീസ് പി​ടി​കൂ​ടു​മ്പോ​ൾ ഇ​യാ​ളു​ടെ കൈ ​മു​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെത്തി​ച്ച് പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സിം​ന​യു​ടെ ഭ​ർ​ത്താ​വ് ഷ​ക്കീ​റി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ഇ​യാ​ൾ. മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്.

വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. സിം​ന പെ​രു​മ​റ്റ​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ഷ​ക്കീ​ർ നേ​ര​ത്തേ വി​ദേ​ശ​ത്താ​യി​രു​ന്നു. അ​യ​ൽ​വാ​സി​യാ​യി​രു​ന്ന ഷാ​ഹു​ലാ​ണ്​ സിം​ന​ക്ക് സ​ഹാ​യ​ങ്ങ​ൾ ചെ​യ്‌​തി​രു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ണി​രു​ന്നു. സിംനയുടെ മ​ക്ക​ൾ: സാ​ഹി​ർ, സൗ​ഫാ​ന, സ​ഹാ​ന. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്​ പെ​രു​മ​റ്റം ജു​മാ മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder Case
News Summary - The young woman was stabbed to death; The suspect who tried to escape on a bike was arrested
Next Story