വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ആസിഡൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ
text_fieldsമഹേന്ദ്രൻ
കൊച്ചി: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കാപ്പ കേസ് പ്രതി പിടിയിലായി. കടവന്ത്ര ഉദയ കോളനിയിൽ വീട്ടുനമ്പർ 91ൽ മഹേന്ദ്രനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. എളംകുളം സ്വദേശിയായ യുവതിയെയാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
യുവതിയുടെ പിതാവിനെ അസഭ്യം പറഞ്ഞതായും വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത് തടഞ്ഞതോടെ ആസിഡൊഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം തൃക്കാക്കര എസ്.എച്ച്.ഒ, പൊലീസുകാരായ ഉണ്ണികൃഷ്ണൻ, ദിലീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിപിടി, മോഷണം, മയക്കുമരുന്ന് ഇടപാട് കേസുകളിൽ പ്രതിയാണ് മഹേന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

