Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിക്കും കുഞ്ഞിനും മർദനം; ഭർത്താവ് അറസ്റ്റിൽ
text_fieldsbookmark_border
ആറ്റിങ്ങൽ: യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും മർദിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. കീഴാറ്റിങ്ങൽ കുടവൂർക്കോണം അംഗൻവാടിക്ക് സമീപം കാട്ടിൽവീട്ടിൽ ജോഷി(36) ആണ് പിടിയിലായത്. ജോഷിയുടെ ഭാര്യ മേൽകടയ്ക്കാവൂർ അമ്പഴക്കണ്ടം അയന്തിയിൽ അശ്വതിെയയും മൂന്ന് വയസ്സുള്ള മകനെയും മർദിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഭർത്താവിന്‍റെ മർദനം കാരണം അശ്വതി സ്വന്തം വീട്ടിൽ വന്നുനിൽക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇവിടെയെത്തിയപ്രതി അശ്വതിെയയും കുഞ്ഞിനെയും മർദിച്ചു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി രക്ഷപ്പെട്ടു.
അശ്വതിയും കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐ എസ്.എസ്. ദീപു, മാഹീൻ, എസ്.സി.പി.ഒ രാകേഷ്, ഗിരീഷ്, ഡാനി, അരുൺകുമാർ എന്നിവർ അടങ്ങിയ െപാലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

