Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ശ്രീജിത്ത്
തൃശൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വല്ലച്ചിറ കടലാശ്ശേരി മുട്ടിക്കൽ വീട്ടിൽ ശ്രീജിത്തിനെ (26) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിഡിയോവിൽ പകർത്തുകയും ഇത് കാണിച്ച് ഭീഷണത്തിപ്പെടുത്തി നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
പ്രതി പിന്നീട് ഈ ദൃശ്യങ്ങൾ യുവതിയുടെ മകനും ഭർത്താവിനും അയച്ചുകൊടുത്തും ഭീഷണിപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടർ ലാൽകുമാർ, സബ് ഇൻസ്പെക്ടർ ഗീതുമോൾ, എസ്.സി.പി.ഒ യു. ദുർഗാലക്ഷ്മി, സി.പി.ഒമാരായ ഹരീഷ്കുമാർ, വി.ബി ദീപക്, മിഥുൻ, ജിതിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

