പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ
text_fieldsആഗ്നൽ മാത്യു
തളിപ്പറമ്പ്: പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
കാഞ്ഞിരങ്ങാട് കുമ്മായച്ചൂളക്ക് സമീപം ഇറ്റിക്കൽ ആഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലിസ് പരിധിയിലെ പെൺകുട്ടിയെ ആഗ്നൽ മാത്യു പല സ്ഥങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.
യുവാവിന് വേറെയും പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലായതോടെ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ തന്റെ കൈവശമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ മൊബൈൽ തട്ടിയെടുക്കുകയും ചെയ്തു.
മാർക്കറ്റിങ് കോഴ്സിനായി എറണാകുളത്തേക്ക് പോയ യുവാവിനെ പരാതിയെ തുടർന്ന് എസ്.ഐ ഷിബു പോൾ, സി.പി.ഒ അരുൺ, ഡ്രൈവർ വിനീഷ് എന്നിവരടങ്ങിയ സംഘം ഏറണാകുളത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ തളിപ്പറമ്പ് ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

