യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ
text_fieldsസനൽ
കാഞ്ഞിരപ്പള്ളി: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. ആനക്കല്ല് ഉടുമ്പനാംകുഴി കുന്നേൽവീട്ടിൽ സനലിനെയാണ് (34) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി സഹോദരൻ സുനിലുമായി വീട്ടിൽ വഴക്കുണ്ടാവുകയും തുടർന്ന് റബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് ഇയാൾ കുത്തുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, പ്രദീപ്, എ.എസ്.ഐ ഹാരിസ്, സി.പി.ഒ സമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.