യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsവിഷ്ണു
ആലുവ: അങ്കമാലി, നെടുമ്പാശ്ലേരി, കാലടി പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണുവിനെയാണ് (പുല്ലാനി വിഷ്ണു -29) ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം, ദേഹോപദ്രവം, കവർച്ച, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
2020ൽ മൂന്ന് കേസുകളിൽ പ്രതിയായതിനെത്തുടർന്ന് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2021 നവംബറിൽ തുറവൂർ മൂപ്പൻകവലയിലെ ഒരു ഇറച്ചിക്കടയിൽ കത്തിവീശി ജോലിക്കാരനെ ആക്രമിച്ച് 45,000 രൂപയോളം കവർച്ച നടത്തുകയും 35,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയാണ്.

