Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരമധ്യത്തിൽ യുവാവിനെ ഒരുസംഘം വളഞ്ഞിട്ട്​ മർദിച്ചു

text_fields
bookmark_border
നഗരമധ്യത്തിൽ യുവാവിനെ ഒരുസംഘം വളഞ്ഞിട്ട്​ മർദിച്ചു
cancel
camera_alt

യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യം

നെടുമങ്ങാട്: നഗരത്തിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം കിഴക്കേ ബംഗ്ലാവ് റോഡിലാണ് ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെ ഒരു സംഘം യുവാക്കൾ ഒരു യുവാവിനെ വളഞ്ഞിട്ട് മർദിച്ചത്.

പൊലീസ് എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇവർ കാഴ്ച്ചക്കാരായിരുന്നു എന്നും ഇവർക്ക് സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും പരിക്കേറ്റ പെയിന്റിങ് തൊഴിലാളി ആനാട് സ്വദേശി സൂരജ്(23) പറഞ്ഞു. തുടർന്ന് രക്ഷിതാക്കളെ വിളിച്ച് വരുത്തി അവരോടൊപ്പം വിട്ടയച്ചു.

മുൻ വൈരാഗ്യമാണ് യുവാവിനെ വളഞ്ഞിട്ട് തല്ലാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഫോട്ടോ :

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - the young man was beaten in public
Next Story