Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
യുവാവിനെ കാപ ചുമത്തി ജയിലിലടച്ചു
cancel
camera_alt

മുഹമ്മദ് ആശിക്

കാസർകോട്:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ആശികിനെ (26) തിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കടത്ത്, നരഹത്യ അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ 11 കേസുകളിൽ പ്രതിയാണ് ആശിക്കെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്‌.പി പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള 'ഓപറേഷൻ ക്ലീൻ കാസർകോട്' പദ്ധതിയുടെ ഭാഗമായാണ് യുവാവിനെ ജയിലിലയച്ചത്. പൊലീസ് സംഘത്തിൽ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young man was arrested and jailed
Next Story