തർക്കത്തിനിടെ തലക്ക് വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ, സുഹൃത്ത് പിടിയിൽ
text_fieldsപിടിയിലായ സന്തോഷ് കുമാർ
തിരുവല്ല: വാക്കുതർക്കത്തെതുടർന്ന് തലക്ക് വെട്ടേറ്റ പുളിക്കീഴ് പൊടിയാടി ഞർക്കാട്ടുശ്ശേരിൽ വീട്ടിൽ രാജേഷ് (40) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഇയാൾ പുളിക്കീഴ് പാലത്തിന് സമീപം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.
സംഭവത്തിൽ രാജേഷിന്‍റെ സൃഹൃത്തായ പൊടിയാടി ശാരദനിലയം വീട്ടിൽ സന്തോഷ് കുമാറിനെ (47) പൊലീസ് കൈയോടെ പിടികൂടി. ഇരുവരും തമ്മിൽ ചില കാര്യങ്ങളിൽ തർക്കങ്ങളുണ്ടായിരുന്നു. സ്വന്തമായി വീടില്ലാത്ത രാജേഷ് ഓട്ടോയിൽ തന്നെയാണ് കഴിഞ്ഞുകൂടുന്നത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.40ന് പുളിക്കീഴ് പാലത്തിനടുത്താണ് സംഭവം. വാക്കുതർക്കത്തിനിടെ സന്തോഷ് സ്കൂട്ടറിൽ കരുതിയ വെട്ടുകത്തികൊണ്ട് രാജേഷിന്‍റെ തലയിൽവെട്ടി.
സ്ഥലത്തുനിന്ന് കടന്ന സന്തോഷിനെ വീട്ടിൽനിന്നാണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്. പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നേരത്തേ ജോലിചെയ്തിരുന്ന സി.പി.ഒ ശരത്തിനെ തദ്ദേശവാസി സന്തോഷ് ഒളിച്ചിരിക്കുന്ന വിവരം അറിയിച്ചു. തുടർന്ന് പുളിക്കീഴ് എസ്.ഐ കവിരാജന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്. എ.എസ്.ഐ അനിൽകുമാർ, സി.പി.ഓമാരായ ഗിരിജേന്ദ്രൻ, രജു എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

