Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

text_fields
bookmark_border
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
cancel

കൊല്ലം: കരുനാഗപ്പള്ളി അഴീക്കലിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. അഴീക്കൽ പുതുവൽ ഷൈജാമോൾ (41) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഷിബുവിനൊപ്പമാണ് ഷൈജാമോൾ താമസിക്കുന്നത്. ഷിബു പെട്രോളുമായെത്തിയ ശേഷം ഷൈജയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തർക്ക മൂർച്ഛിച്ചപ്പോൾ ഷൈജയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് തന്റെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തി.

ആദ്യ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച ഷൈജയും ഷിബുവും ഏതാനും വർഷങ്ങളായി ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ഷിബുവിന്റെ പേരിൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസിൽ ഷൈജയും ഷിബുവും ജയിലിൽ ആയിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഷിബു മറ്റൊരിടത്ത് മാറി താമസിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തുകയും ഷൈജയുമായി തർക്കമുണ്ടാകുകയും ചെയ്തത്. ഷൈജയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The young man committed suicide after dousing the woman with petrol and setting her on fire
Next Story