Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികയെ കബളിപ്പിച്ച്​...

വയോധികയെ കബളിപ്പിച്ച്​ ലോട്ടറി ടിക്കറ്റുമായി യുവാക്കൾ കടന്നു

text_fields
bookmark_border
വയോധികയെ കബളിപ്പിച്ച്​ ലോട്ടറി ടിക്കറ്റുമായി യുവാക്കൾ കടന്നു
cancel
camera_alt

സ​രോ​ജി​നി അ​മ്മ

ചേ​ർ​ത്ത​ല: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച്​ ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​മാ​യി യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 18ാം വാ​ർ​ഡി​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​രോ​ജി​നി അ​മ്മ​യെ​യാ​ണ് (78) ക​ബ​ളി​പ്പി​ച്ച​ത്. ചേ​ർ​ത്ത​ല എ​ക്സ്റേ ക​വ​ല​ക്ക്​ തെ​ക്ക് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ന് മു​ന്നി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ വ​യോ​ധി​ക​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ല് ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് വാ​ങ്ങി​നോ​ക്കി​യ​ത്.

തു​ട​ർ​ന്ന് ര​ണ്ടെ​ണ്ണം തി​രി​കെ കൊ​ടു​ത്ത് ബാ​ക്കി​യു​ള്ള​വ​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഒ​രു​ടി​ക്ക​റ്റി​ന് 300 രൂ​പ​യാ​ണ് വി​ല. 10 വ​ർ​ഷം മു​മ്പ് ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​ജീ​വ​ന​ത്തി​നാ​യി ലോ​ട്ട​റി വി​ൽ​പ​ന തു​ട​ങ്ങി​യ​ത്.

Show Full Article
TAGS:old womancheatedLottery Ticket
News Summary - The young man cheated the old woman and escape with a lottery ticket
Next Story