Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യലഹരിയിൽ കടന്നു...

മദ്യലഹരിയിൽ കടന്നു പിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു

text_fields
bookmark_border
sasidaran pilla, rajani
cancel
camera_alt

1. ശശിധരൻപിള്ള, 2. രജനി

Listen to this Article

പത്തനംതിട്ട: മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ യുവതി അടിയേറ്റ് മരിച്ചു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ളയാണ് (50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേൽ രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു.

നാടും വീടും വിട്ട് ഒറ്റയ്ക്ക് കഴിയുന്ന ശശിധരൻ പിള്ള ആറു മാസം മുൻപാണ് രജനിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ വീട്ടിൽ വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്ന രജനി കയ്യിൽകിട്ടിയ ഇരുമ്പ് കമ്പികൊണ്ട് ശശിധരൻപിള്ളയുടെ തലയിൽ അടിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് ക​ഴിയുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്നയാളാണ് രജനിയെന്നു പൊലീസ് പറഞ്ഞു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ശശിധരൻപിള്ളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി മരിച്ചു. ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ രജനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaMurder Casesintoxicatedwoman
News Summary - The woman kill the man who tried to torture her under the influence of alcohol
Next Story