ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും പിടിയിൽ
text_fieldsമുംബൈ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുത്ത് പെൽഹാർ പൊലീസ്. അപകട മരണമാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. റിയാസ് അലി (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ആഗസ്റ്റ് 21നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
റിയാസും ഭാര്യ മൻസൂറയും രണ്ട് കുട്ടികളോടൊപ്പം നലസോപാര ഈസ്റ്റിലെ ധനുബാഗ് ഏരിയയിലാണ് താമസിച്ചിരുന്നത്. മൻസൂറ അയൽപക്കത്തെ പലചരക്ക് കടയിൽ ജോലി ചെയ്തും റിയാസ് മീൻ വിൽപന നടത്തിയുമാണ് ജീവിച്ചിരുന്നത്. കടയുടമ ഗണേഷ് പണ്ഡിറ്റുമായി മൻസൂറ പ്രണയത്തിലായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് മൻസൂറ വിവാഹമോചനം നേടിയിരുന്നു. ഭർത്താവിനെ ഇല്ലാതാക്കാൻ ഇരുവരും പദ്ധതിയിട്ടതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പണ്ഡിറ്റ് തന്റെ പരിചയക്കാരിൽ ചിലരെ റിയാസിനൊപ്പം കോലം ബീച്ചിലേക്ക് വിനോദയാത്രയ്ക്ക് അയച്ചു. വൈകിട്ട് റിയാസിന്‍റെ മൃതദേഹവുമായി ടെമ്പോയിൽ കയറ്റി മടങ്ങിയ ഇവർ മദ്യപിച്ച് മറിഞ്ഞ് മരിച്ചുവെന്നാണ് പ്രചരിപ്പിച്ചത്.
ഇവരുടെ പ്രണയ ബന്ധത്തെക്കുറിച്ച് റിയാസിന്റെ സഹോദരി നൂർജഹാൻ ഖാൻ റിയാസിന് നേരത്തെ സൂചന നൽകിയിരുന്നെങ്കിലും റിയാസ് അത് വിശ്വസിച്ചിരുന്നില്ലെന്ന് നൂർജഹാൻ മൊഴി നൽകി. അതിനിടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രാഥമിക പരിശോധനയിൽ റിയാസിന്‍റെ തലയിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മൻസൂറ അത് തുറന്നു പറയുകയും പണ്ഡിറ്റ് റിയാസിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സമ്മതിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് തുലിഞ്ച് പൊലീസ് കൊലപാതകത്തിന് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

