കർണാടക സ്വദേശിനിയായ യുവതിയെ ബന്ധുക്കൾ ഭർതൃവീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി
text_fieldsആറാട്ടുപുഴ: കർണാടക സ്വദേശിനിയായ യുവതിയെ ബന്ധുക്കൾ ഭർതൃവീട്ടിൽ വന്ന് തട്ടിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ ആറോടെ തൃക്കുന്നപ്പുഴ പുളിക്കീഴിലാണ് സംഭവം. വാഹനത്തിൽ എത്തിയ സംഘം ഭർത്താവിനെയും മാതാപിതാക്കളെയും മർദിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
മാർച്ച് 28ന് കർണാടകയിൽനിന്ന് യുവാവിനൊപ്പം തൃക്കുന്നപ്പുഴയിൽ എത്തിയതായിരുന്നു യുവതി.തുടർന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 29ന് വിവാഹിതരായി. വിവാഹത്തിൽ പങ്കുകൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാരും എത്തിയിരുന്നു. ഇതിനിടെ വീട്ടിലേക്ക് വരാൻ ബന്ധുക്കൾ ഫോണിലൂടെ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയാറായില്ല. ഇതിനു ശേഷമാണ് ബന്ധുക്കൾ എത്തിയത്.
ഭർത്താവിന്റെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. എസ്.ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

