Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ
cancel

വൈപ്പിൻ: യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പണയപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.ഞാറക്കൽ ഒ.എൽ.എച്ച് കോളനിയിലെ പള്ളിപ്പറമ്പിൽ ജിനോ (29), ഓടംപറമ്പിൽ നിഖിൽ (28) എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ 21നായിരുന്നു സംഭവം. ഞാറക്കൽ സ്വദേശി അമൽ വിച്ചുവാണ് പരാതിക്കാരൻ. വാഹന ഉടമ അമ്മയായതിനാൽ പണയപ്പെടുത്താൻ കഴിഞ്ഞില്ല. ഇതിനിടെ തന്ത്രത്തിൽ വാഹനത്തിൽ രക്ഷപ്പെട്ട അമൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന അമലിന്‍റെ മൊഴിയനുസരിച്ച് ഞാറക്കൽ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സി.ഐ.രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്. ഐ മാഹിൻ സലിം, എ.എസ്. ഐ സി.എ. ഷാഹിർ, സി.പി.ഒ മാരായ സ്വരാബ്, ടി.എക്സ്. അനൂപ്, ഫ്രഡി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The vehicle was stolen by threats; Two people were arrested
Next Story