വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു
text_fieldsവെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ട ആന്ധ്ര സ്വദേശിയായ യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. വീഴ്ചയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലുമാസം ഗർഭിണിയായിരുന്നു 36കാരിയായ യുവതി. ഇപ്പോൾ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണിവർ.
പ്രതിയായ ഹേമരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ കൈക്കും കാലിനും തലക്കുമാണ് വീഴ്ചയിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുന്ന യുവതി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് അതിക്രമത്തിന് ഇരയായത്.
ജോലാര്‍പെട്ട സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഒരു യുവാവ് ലേഡീസ് കമ്പാര്‍ട്‌മെന്റിലേക്ക് ഓടിക്കയറി. അബദ്ധത്തില്‍ ബോഗി മാറി കയറിയതാണെന്നാണ് യുവതി കരുതിയത്. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം എന്ന് പറഞ്ഞ ഇയാള്‍ യുവതി ശുചിമുറിയിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്നെത്തി കയറിപിടിച്ചു.
അലറിക്കരഞ്ഞ യുവതി, തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയില്‍ ആയിരുന്ന പ്രതി അലിവ് കാട്ടിയില്ല. ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കവനൂറിന് സമീപത്ത് വച്ച് ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കില്‍ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയിരുന്നു. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

