Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅലമാര...

അലമാര കുത്തിത്തുറക്കുന്ന ശബ്ദം കേട്ട്​ വീട്ടുകാരുണർന്നു; ബഹളം കേട്ട്​ ഒാടിയെത്തിയവർ കള്ളനെ പിടികൂടി

text_fields
bookmark_border
theft
cancel
camera_alt

മോഷണ ശ്രമത്തിനിടെ പിടിയിലായ സേതു

ചാവക്കാട്: തേക്കൻഞ്ചേരിയിൽ വീട്ടിനകത്തു നിന്ന്​ മോഷ്​ടാവിനെ പിടികൂടി. കവർച്ചാശ്രമത്തിനിടെ ബഹളം കേട്ടുണർന്ന വീട്ടുകാർ ബഹളംവെച്ചാണ്​ നാട്ടുകാർ ഒാടിയെത്തിയത്​.

തമിഴ്നാട് തെങ്കാശി സ്വദേശി സേതുവിനെയാണ് (34) നാട്ടുകാരുടെ സഹായത്തോടെ ചാവക്കാട് പൊലീസ് പിടികൂടിയത്. തെക്കഞ്ചേരി അറയ്ക്കൽ ഉമ്മറിന്‍റെ മകൻ കബീറിന്‍റെ വീട്ടിൽ ചൊവ്വാഴ്ച്ച പുലർച്ചേ രണ്ടോടെയായിരുന്നു മോഷണ ശ്രമം.

വീടിന്‍റെ പുറകുവശത്തെ വാതിൽ പൊളിച്ചാണ്​ മോഷ്​ടാവ്​ അകത്തു കയറിയത്​. അലമാര കുത്തിത്തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഇയാൾ നിരവധി മോഷണ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ. കെ. ഉമേഷ്, എ.എസ്.ഐമാരായ ബാബു, ശ്രീരാജ്, വനിത സി.പി.ഒ ഗീത, സി.പി. ഒമാരായ മാരായ, ബിബിൻ, ബിനീഷ്, പ്രദീപ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.



Show Full Article
TAGS:thief burglary 
News Summary - The thief was caught
Next Story