മോഷണശേഷം ഒളിവിൽപോയയാളെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsഅലൻ സെബാസ്റ്റ്യൻ
പാലാ: മോഷണശേഷം ഒളിവിൽപോയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പ്ലാത്തോട്ടത്തിൽ വീട്ടിൽ അലൻ സെബാസ്റ്റ്യനെയാണ് (26) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ൽ പാലായിലെ സ്വകാര്യ ആശുപത്രിയുടെ പരിസരത്ത് പാർക്ക് ചെയ്ത ഓട്ടോയിൽ സൂക്ഷിച്ച 23,500 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ച് മുങ്ങിയ പ്രതി മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് ഇയാള് മുണ്ടക്കയത്ത് വീട് വാടകക്കെടുത്ത് രഹസ്യമായി താമസിച്ചുവരികയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
പാലാ എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഒമാരായ രഞ്ജിത്, ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

