Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ ആത്മഹത്യ; ...

യുവതിയുടെ ആത്മഹത്യ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

text_fields
bookmark_border
യുവതിയുടെ ആത്മഹത്യ;  ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
cancel
camera_alt

നൗ​ഫ​ൽ,സു​നി​ത,ന​ജീം

കോ​വ​ളം: തി​രു​വ​ല്ല​ത്ത് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും അ​റ​സ്റ്റി​ലാ​യി. കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റ് റോ​ഡി​ൽ എ​സ്.​എ​ൻ ഹൗ​സി​ൽ നൗ​ഫ​ൽ (27), ഇ​യാ​ളു​ടെ മാ​താ​വ് സു​നി​ത (50), പി​താ​വ് ന​ജീം (51) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ണ്ടി​ത്ത​ടം ക്രൈ​സ്റ്റ് ന​ഗ​ർ റോ​ഡി​ല്‍ വാ​റു​വി​ള പു​ത്ത​ൻ വീ​ട് ഷ​ഹ്ന മ​ൻ​സി​ലി​ല്‍ ഷ​ഹ്ന (23) ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26നാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

കാ​ട്ടാ​ക്ക​ട​യ്‌​ക്ക​ടു​ത്ത് ക​ണ്ട​ല​യി​ലെ ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒ​രു​മാ​സ​മാ​യി ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ക​ൾ മാ​റി​മാ​റി താ​മി​സി​ച്ചു വ​രു​ക​യാ​യി​രു​ന്നെ​ന്നും ഈ ​മാ​സം 25ന് ​പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി കാ​ട്ടാ​ക്ക​ട എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ഷ​ഹ്ന ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി​പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഭ​ർ​ത്താ​വ്​ നൗ​ഫ​ലും കു​ടും​ബ​വും ഒ​ളി​വി​ൽ പോ​യ​ത്.

2020ൽ ​വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് നൗ​ഫ​ൽ-​ഷ​ഹ്ന ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ന്ന​ത്. പി​ന്നീ​ട് ഷ​ഹ്‌​ന​യു​ടെ കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​തി പോ​രെ​ന്ന് പ​റ​ഞ്ഞ് നൗ​ഫ​ലി​ന്റെ മാ​താ​വ്​ അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ൾ നി​ര​ന്ത​രം പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​രി​ഹാ​സം പി​ന്നെ പീ​ഡ​ന​മാ​യി മാ​റി​യി​ട്ടും നൗ​ഫ​ൽ ത​ട​ഞ്ഞി​ല്ലെ​ന്നും യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഇ​തി​നി​ടെ നൗ​ഫ​ലി​ന്റെ ചി​കി​ത്സ​ക്കാ​യി പോ​യ സ​മ​യ​ത്ത് ഷ​ഹ്ന​യെ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ഭ​ർ​തൃ​വീ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യും ഇ​തോ​ടെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി​യു​ടെ കു​ടും​ബം പ​റ​ഞ്ഞി​രു​ന്നു.

പി​ന്നീ​ട് ഡി​സം​ബ​ർ 26ന് ​യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ നൗ​ഫ​ൽ സ​ഹോ​ദ​ര​ന്റെ മ​ക​ന്റെ പി​റ​ന്നാ​ൾ ച​ട​ങ്ങി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് ര​ണ്ട​ര വ​യ​സ്സു​ള്ള മ​ക​നു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​യ നൗ​ഫ​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ട്ടി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ഷ​ഹ്ന​യു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വ​തി മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി.

തി​രു​വ​ല്ലം സി.​ഐ രാ​ഹു​ൽ ച​ന്ദ്ര​ൻ, എ​സ്.​ഐ​മാ​രാ​യ അ​നൂ​പ്, തോ​മ​സ്, എ.​എ​സ്.​ഐ​മാ​രാ​യ സു​ബാ​ഷ്, ശ്രീ​കു​മാ​ർ, എ​സ്.​സി.​പി.​ഒ വി​ന​യ​ൻ, ഷി​ജു, രാ​മു എ​ന്നി​വ​ര​ടു​ങ്ങു​ന്ന പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - The suicide of the young woman; Husband and parents arrested
Next Story