Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൊബൈലിൽ വൈറസ്;...

മൊബൈലിൽ വൈറസ്; വിദ്യാർഥിയെ മർദിച്ച ആർ.എസ്.എസുകാരൻ പിടിയിൽ

text_fields
bookmark_border
akhil
cancel
camera_alt

അ​ഖി​ൽ

കാ​യം​കു​ളം: മൊ​ബൈ​ലി​ൽ വൈ​റ​സ് ക​ട​ത്തി​വി​ട്ട​ത് ചോ​ദ്യം​ചെ​യ്ത വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ കാ​പ്പി​ൽ​മേ​ക്ക് പ​ന​യ​ന്നാ​ർ​കാ​വ് ദേ​വ​കി ഭ​വ​ന​ത്തി​ൽ അ​ഖി​ൽ (സ​ച്ചു -24) അ​റ​സ്​​റ്റി​ൽ. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​ഖി​ലി​െൻറ സ​ഹോ​ദ​ര​നാ​യ പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് പു​ല​രി​യി​ൽ സ​ന്തോ​ഷി​െൻറ മ​ക​ൻ പ്ര​ണ​വി​നാ​ണ്​ (18)​ മ​ർ​ദ​നമേറ്റ​ത്. സൗ​ഹൃ​ദ​വ​ല​യ​ത്തി​ലെ മൊ​ബൈ​ൽ ​െഗ​യി​മി​ൽ പ്ര​ണ​വും ഭാ​ഗ​മാ​യി​രു​ന്നു. ഒാ​ൺ​ലൈ​ൻ പ​ഠ​നം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​രം വൈ​റ​സാ​ണ് പ്ര​ണ​വി​െൻറ മൊ​ബൈ​ലി​ൽ ക​യ​റ്റി​വി​ട്ട​ത്. ഇ​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ഫോ​ണി​ലൂ​ടെ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. തു​ട​ർ​ന്ന്​ സ​ഹോ​ദ​ര​നെ​യും കൂ​ട്ടി​യെ​ത്തി​യ അ​ഖി​ൽ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​ഴി​ന് വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ഇൗ ​സ​മ​യം പ്ര​ണ​വിെൻറ വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​ർ​ദ​ന​ശേ​ഷം ക​ത്തി കാ​ട്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി മ​ട​ങ്ങി​യ​തി​നാ​ൽ ഭ​യ​ന്നു​പോ​യ പ്ര​ണ​വ് വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​ല്ല. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് പ്ര​തി​ക​ൾ വീ​ണ്ടും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​താ​വി​നോ​ട് വി​വ​രം പ​റ​യു​ന്ന​ത്. വീ​ട്ടി​ലെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് മ​ർ​ദ​ന​ത്തി​ലെ ഭീ​ക​ര​ത മ​ന​സ്സി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilestudentbeatenrss worker
News Summary - The student was beaten RSS worker arrested
Next Story