വ്യാജമദ്യ നിർമാണത്തിന് സൂക്ഷിച്ച സ്പിരിറ്റ് പിടികൂടി
text_fieldsകുമളി: ഓണക്കാലത്ത് നിറംചേർത്ത മദ്യം നിർമിച്ചുനൽകാൻ തയാറാക്കി സൂക്ഷിച്ചിരുന്ന 90 ലിറ്റർ സ്പിരിറ്റും 600 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെള്ളാരംകുന്ന് അനക്കുഴി പേഴുംകാട്ടിൽ ലാലിച്ചനെ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതിയുടെ ഉടമസ്ഥതയിൽ ഡൈമുക്ക് 19ാം ഡിവിഷനിലുള്ള പുരയിടത്തിലെ ഷെഡിലാണ് സ്പിരിറ്റും കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്.ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ നിർമാണത്തിന് സാധ്യതയുള്ളതിനാൽ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.എ. സലിമിന്റെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തിയിരുന്നു.
വ്യാജ ചാരായം തടയാൻ വ്യാപക തിരച്ചിൽ നടത്തി വരവെയാണ് സ്പിരിറ്റ് കണ്ടെത്തിയത്. പ്രിവന്റിവ് ഓഫിസർമാരായ ബി. രാജ്കുമാർ, വി. രവി, പി.ഡി. സേവ്യർ, ബെന്നി ജോസഫ്, ഡി. ബിജുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ. അനീഷ്, ബി.എസ്. ദീപു കുമാർ, ടി. ശ്രീദേവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

