ഭാര്യാ സഹോദരിയെ വിവാഹം കഴിക്കാൻ കാറിൽ കടത്തിക്കൊണ്ടുപോയ എസ്.ഐയെ പിരിച്ചുവിട്ടു
text_fieldsഭാര്യാ സഹോദരിയെ വിവാഹം കഴിക്കാൻ കാറിൽ കടത്തിക്കൊണ്ടു പോയ കേസിൽ എസ്.ഐയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗുഡല്ലൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെങ്കിടാചലത്തിനെതിരെയാണ് (35) നടപടി. 2018ലാണ് സംഭവം. വെങ്കിടാചലം ഗോപി ചെട്ടിപ്പാളയത്തിൽ സബ് ഇൻസ്പെക്ടറായിരിക്കെ മധുര ക്ഷേത്രത്തിലേക്ക് പോകാൻ ഭാര്യയെയും അവരുടെ സഹോദരിയെയും കാറിൽ കയറ്റിക്കൊണ്ടുപോയി. മധുരക്കടുത്തുള്ള പൊലീസ് ചെക്ക് പോസ്റ്റിൽ ഭാര്യയെ ഇറക്കിവിട്ട ശേഷം ഭാര്യാസഹോദരിയുമായി മധുരയിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും വെങ്കിടാചലത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ഗുഡല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു. വകുപ്പുതല അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോയമ്പത്തൂർ ഡി.ജി.പി മുത്തുസ്വാമിയാണ് ഇദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചു വിട്ടതായി ഉത്തരവിറക്കിയത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂര മർദനം; ബിയർ കുപ്പി കൊണ്ട് തല അടിച്ചുപൊട്ടിച്ചു
പോത്തൻകോട് (തിരുവനന്തപുരം): സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഒരുവാമൂലയിൽ മദ്യപസംഘം ക്രൂരമായി മർദിച്ചു. കാട്ടായിക്കോണം (എ) ബ്രാഞ്ച് സെക്രട്ടറി ഷാജിയ്ക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
രാത്രി ഒൻപതരയോടെ കാട്ടായിക്കോണം ഒരുവാമൂലയിൽ വച്ചായിരുന്നു ആക്രമണം. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. കാറിൽ എത്തിയ സംഘം ബിയർ കുപ്പി കൊണ്ട് ഷാജിയുടെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് പൂലന്തറ സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അക്രമികൾ സഞ്ചരിച്ച വാഹനത്തിൻറെ നമ്പർ പൊലീസിന് ലഭിച്ചു. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

