Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാറിടിപ്പിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
  • കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്
  • സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ
ks shan
cancel
camera_alt

വെട്ടേറ്റ്​ ആശുപത്രിയിൽ കഴിയുന്ന ഷാൻ

മണ്ണഞ്ചേരി: സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ചു. സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനാണ്​ (38) വെട്ടേറ്റത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിൽ ആയിരുന്നു സംഭവം.

വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാ​െൻറ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴ ഡി.വൈ.എസ്.പി എം. ജയരാജ്, നോർത്ത് സി.ഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്.ഐ കെ.ആർ. ബിജു, മാരാരിക്കുളം എസ്.ഐ സിസിൽ ക്രിസ്ത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

എസ്​.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെതിരായ ആർ.എസ്.എസ് വധശ്രമത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ്​ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രതിഷേധിച്ചു. ഷാനുനേരെ ആസൂത്രിത വധശ്രമമാണ് നടന്നത്. ആർ.എസ്​.എസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിലാണ്​ സംഘ്​പരിവാർ. ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The SDPI leader was hacked to death after being hit by a car
Next Story