മുറി കൊടുത്തില്ല; ലോഡ്ജ് മാനേജറുടെ തലക്കടിച്ചു
text_fieldsപരിക്കേറ്റ അനിൽകുമാർ
ആശുപത്രിയിൽ
അമ്പലപ്പുഴ: മുറി കൊടുക്കാതിരുന്നതിന്റെ പേരിൽ ലോഡ്ജ് മാനേജറുടെ തലക്ക് ചുറ്റികക്ക് അടിച്ചു. ഗുരുതര പരിക്കേറ്റ മാനേജരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ ഒമിഷ ലോഡ്ജ് മാനേജർ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൃക്ഷവിലാസം തോപ്പ് അനിൽകുമാറിനാണ് (52) പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. പുന്നപ്ര സ്വദേശിയായ സാബുവും മകനും മുറിയെടുക്കാനെത്തി. ഇവരുടെ ഇടപെടലിൽ സംശയം തോന്നിയതിനാൽ മുറി നൽകിയില്ല. തുടർന്ന് ഇവർ കൈയിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് തലക്കും കൈക്കും മർദിക്കുകയായിരുന്നു.
ബഹളംകേട്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. എന്നാൽ, അനിൽകുമാറും സാബുവും സുഹൃത്തുക്കളായിരുന്നെന്നും ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നും പുന്നപ്ര പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് പഞ്ചായത്ത് എഴുപതിൽചിറ സാബു (47), മകൻ സാജൻ (18) എന്നിവരെ അറസ്റ്റ് ചെയ്തു.