Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​റു​വ സം​ഘ​ത്തിലെ...

കു​റു​വ സം​ഘ​ത്തിലെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
deepu, arun
cancel
camera_alt

ദീ​പു , അ​രു​ൺ

മാ​രാ​രി​ക്കു​ളം: കു​റു​വ സം​ഘ​മെ​ന്ന പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ മോ​ഷ​ണ സം​ഘ​ത്തെ മാ​രാ​രി​ക്കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. എ​സ്.​എ​ൻ.​പു​രം കാ​ർ​ത്തു​വെ​ളി ദീ​പു (22), ക​ഞ്ഞി​ക്കു​ഴി എ​ട്ടാം​വാ​ർ​ഡ് കൂ​ട്ടേ​ഴ​ത്ത് വീ​ട്ടി​ൽ അ​രു​ൺ (ജി​ത്ത് -18) എ​ന്നി​വ​രും ഒ​രു 16 കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. മാ​രാ​രി​ക്കു​ളം അ​ർ​ത്തു​ങ്ക​ൽ, ആ​ല​പ്പു​ഴ സൗ​ത്ത്, ക​ണ്ണ​മാ​ലി പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. കൂ​റ്റു​വേ​ലി​യി​ൽ വ​ള​ർ​ത്തു മ​ത്സ്യം മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ​തി​നൊ​ന്നാം മൈ​ലി​ൽ പു​ല​ർ​ച്ച വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ലും ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ലും ഇ​വ​ർ പ്ര​തി​ക​ളാ​ണ്.

രാ​ത്രി അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ത​ല​ക്കെ​ട്ട് കെ​ട്ടി കു​റു​വ സം​ഘ​ത്തി​ന്‍റെ മോ​ഡ​ലി​ലാ​ണ് മോ​ഷ​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ദീ​പു​വും അ​രു​ണും ബ​ന്ധു​ക്ക​ളാ​ണ്. ദീ​പു​വാ​ണ് മോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​രു​ണാ​ണ് സ​ഹാ​യി. മാ​രാ​രി​ക്കു​ളം ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​രാ​ജേ​ഷ്, എ​സ്.​ഐ​മാ​രാ​യ സെ​സി​ൽ, എ.​സ​ഞ്ജീ​വ് കു​മാ​ർ, എ.​എ​സ്.​ഐ മാ​രാ​യ ജാ​ക്‌​സ​ൺ, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു. പ​തി​നാ​റു​കാ​ര​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsKuruva gang
News Summary - The robbery gang arrested
Next Story