വിവാഹാലോചന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
text_fieldsമുണ്ടക്കയം: വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കണയങ്കവയൽ സ്വദേശിയായ വിശാഖിനെയാണ് (21) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്. പ്രതി നേരത്തേ പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ വീട്ടിൽ ചെന്നെങ്കിലും വീട്ടുകാർ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു.
ഇതിലെ വിരോധംമൂലം വിശാഖ് കഴിഞ്ഞദിവസം വെളുപ്പിനെ പെൺകുട്ടിയുടെ വീടിന് പിറകുവശത്ത് പതുങ്ങിയിരുന്ന് അമ്മ പുറത്തിറങ്ങുന്ന തക്കം നോക്കി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് അടുത്ത് താമസിക്കുന്ന ബന്ധുക്കൾ ഓടിക്കൂടുകയും തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മുണ്ടക്കയം എസ്.എച്ച്.ഒ ഷൈൻ കുമാർ.എ, എസ്.ഐമാരായ അനീഷ് പി.എസ്, അനൂപ് കുമാർ, മാമൻ വി. എബ്രഹാം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ രേഖ റാം, നൂറുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

