കൊലക്കേസ് പ്രതിയുടേത് വാഹനാപകടമല്ല, കൊലപാതകമെന്ന് പൊലീസ്; ബൈക്കിൽ പോകവെ ടിപ്പർ ലോറി ഇടിപ്പിക്കുകയായിരുന്നു
text_fieldsരഞ്ജിത്ത്
തിരുവനന്തപുരം: പെരുങ്കടവിളയില്‍ കൊലക്കേസ് പ്രതിയെ ടിപ്പർ ലോറി ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ്. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് ( 35 ) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വാഹനാപകടത്തിലാണ് മരണപ്പെട്ടതെന്നാണ് കരുതിയത്. സംഭവസ്ഥലത്ത് നിന്നും ടിപ്പർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാലിത്, കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു.
പ്രതി കോടതിയിൽ കീഴടങ്ങി. അപകടമരണം കൊലപാതകമാണെന്ന പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് വിലയിരുത്തിയിരുന്നു. കൊലപാതകത്തിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങവെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.
കീഴാറൂർ മരുതംകോട് സ്വദേശി ശരത് ആണ് നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. ഇരുവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

