ലിഫ്റ്റ് പണിക്കെത്തിയവരുടെ ഫോണുകളും പണവും കവർന്ന മോഷ്ടാവ് പിടിയിൽ
text_fieldsആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പണിക്കെത്തിയവരുടെ മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ മോഷ്ടാവ് അറസ്റ്റിൽ. രാമങ്കരി പുതുക്കരി ചിറയിൽ ഹൗസ് സണ്ണിയെയാണ് (63) ആലപ്പുഴ റെയിൽവേ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും ആറിനുമിടയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം.
ജോലിക്കാരായ പ്രിൻസ്, വിൽസൺ, സെബാസ്റ്റ്യൻ എന്നിവരുടെ മൊബൈൽ ഫോണുകളും പ്രിൻസിന്റെ 1700 രൂപയും റെക്കോഡുകൾ സൂക്ഷിച്ച ബാഗുമാണ് അപഹരിച്ചത്. മോഷണത്തിനുശേഷം ട്രെയിൻ മാർഗം രക്ഷപ്പെട്ട പ്രതിയെ സി.സി ടി.വിയുടെ സഹായത്തോടെ വർക്കല റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. എസ്.എച്ച്.ഒ ഷാനിഫ്, പൊലീസുകാരായ എസ്. ഹരി, വി.വി. ഷൈൻ, കെ. നിഹാസ്, എസ്. സ്നേഹ എന്നിവർ നേതൃത്വം നൽകി.

