Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാൾ പിടിയിൽ
text_fieldsbookmark_border
സാജൻ
പാലാ: വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന പൂവരണി സ്വദേശി പിടിയിൽ. പൂവരണി മൂലേത്തുണ്ടി ഓലിക്കൽ വീട്ടിൽ സാജനെയാണ് (മൂലേത്തുണ്ടി സാജൻ -40) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഇയാളുടെ ഓട്ടോറിക്ഷയിൽ വിൽപനക്ക് സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പാലാ സ്റ്റേഷനിൽ നിരവധി കഞ്ചാവ് കേസുകളിൽ ഇയാൾ പ്രതിയാണ്. പാലായിൽ വിദ്യാർഥിക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്നതിൽ പ്രധാനിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

