Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതികളുടെ അശ്ലീല...

യുവതികളുടെ അശ്ലീല വിഡിയോ നിർമിച്ചയാൾ പിടിയിൽ

text_fields
bookmark_border
യുവതികളുടെ അശ്ലീല വിഡിയോ നിർമിച്ചയാൾ പിടിയിൽ
cancel
camera_alt

വേ​ൽ​സ​ത്രി​യ​ൻ

ചെ​ന്നൈ: സി​നി​മാ​മോ​ഹം ചൂ​ഷ​ണം ചെ​യ്ത്​ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ നി​ർ​മി​ച്ച കേ​സി​ൽ യു​വാ​വും സ​ഹാ​യി​യാ​യ സ്ത്രീ​യും അ​റ​സ്റ്റി​ൽ. സേ​ലം എ​ട​പ്പാ​ടി വീ​ര​പ്പ​ൻ​പാ​ള​യം വേ​ൽ​സ​ത്രി​യ​ൻ (38), വി​രു​ദു​ന​ഗ​ർ സ്വ​ദേ​ശി ജ​യ​ജ്യോ​തി (23) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

സേ​ലം എ.​വി.​ആ​ർ റൗ​ണ്ടി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലാ​ണ്​ ഇ​വ​രു​ടെ സി​നി​മ ക​മ്പ​നി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സി​നി​മ സം​വി​ധാ​യ​ക​നാ​ണെ​ന്നാ​ണ്​ വേ​ൽ​സ​ത്രി​യ​ൻ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സ​ഹ​ന​ടി​ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്നു​ പ​റ​ഞ്ഞ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി​യാ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങു​ന്ന​ത്. പ​ര​സ്യം ക​ണ്ട് അ​പേ​ക്ഷി​ക്കു​ന്ന​വ​രെ ഓ​ഫി​സി​ലെ​ത്തി​ച്ച് ഫോ​ട്ടോ​ഷൂ​ട്ട്​ എ​ന്ന വ്യാ​ജേ​ന ന​ഗ്​​ന​ചി​ത്ര​ങ്ങ​ളെ​ടു​ക്കും. തു​ട​ർ​ന്ന്​ മ​ദ്യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി വ​ല​യി​ൽ വീ​ഴ്ത്തും. പു​തി​യ സി​നി​മ തു​ട​ങ്ങു​ന്ന​തു​വ​രെ ഓ​ഫി​സി​ൽ ജോ​ലി​യും വാ​ഗ്​​ദാ​നം ചെ​യ്യും. നി​ര​വ​ധി യു​വ​തി​ക​ളി​ൽ​നി​ന്ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ സം​ഘം ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യു​ണ്ട്. ഓ​ഫി​സി​ൽ​നി​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്ത ക​മ്പ്യൂ​ട്ട​റു​ക​ളും പെ​ൻ​ഡ്രൈ​വു​ക​ളും ഹാ​ർ​ഡ്​ ഡി​സ്​​ക്കും മ​റ്റും പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​​ട്ടേ​റെ പേ​രു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

300ല​ധി​കം യു​വ​തി​ക​ൾ ഇ​വ​രു​ടെ വ​ല​യി​ൽ വീ​ണ​താ​യാ​ണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട വേ​ൽ​സ​ത്രി​യ​നെ ആ​റു ദി​വ​സ​ത്തേ​ക്ക്​ സൂ​ര​മം​ഗ​ലം പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ചോ​ദ്യം​ചെ​യ്യ​ലി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നാ​ണ്​ സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedobscene video
News Summary - The person who made the obscene video of young women was arrested
Next Story