Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാതാപിതാക്കളെ മകൻ...

മാതാപിതാക്കളെ മകൻ തലക്കടിച്ചു; പിതാവ്​ മരിച്ചു

text_fields
bookmark_border
crime scene
cancel

അവിണിശേരി: ചേർപ്പിൽ വയോധികരായ പിതാവിനെയും മാതാവിനെയും മകൻ ഇരുമ്പ്​ കമ്പികൊണ്ട്​ തലക്കടിച്ചു. സാരമായി പരിക്കേറ്റ പിതാവ്​ മരിച്ചു.

അവിണിശേരി ഏഴുകമ്പനിക്ക്​ സമീപം കറുത്തേടത്ത്​ രാമകൃഷ്​ണനെയും (75), ഭാര്യ തങ്കമണിയെയും (70) മകൻ പ്രദീപാണ്​ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ്​ സംഭവം. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂർ ജനറൽ ആശുപത്രിയിലും അവിടെ നിന്ന്​ മെഡിക്കൽ കോളജിലേക്കും മാറ്റി. അവിടെ വെച്ച്​ രാത്രി പത്തോടെയാണ് രാമകൃഷ്​ണൻ മരിച്ചത്.

ആക്രമണത്തിനുള്ള കാരണംഅറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് സ്ഥിരം മദ്യപനാണെന്നും പറയുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Show Full Article
TAGS:crime 
News Summary - The parents were beaten by the son
Next Story