Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോഡ്ജിൽ താമസിക്കാനെത്തിയ യുവതിയെയും സുഹൃത്തുക്കളെയും ഉടമയും സുഹൃത്തും ചേർന്ന് ആക്രമിച്ചു

text_fields
bookmark_border
The owner attacked the young woman who came to stay in the lodge
cancel

കൊച്ചി : ലോഡ്ജിൽ താമസിക്കാനെത്തിയ യുവതിക്കും സുഹൃത്തുക്കൾക്കും നേരെ ഉടമയുടെ ആക്രമണം. എറണാകുളം നോർത്തിലുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവർ ചേർന്നാണ് ഇന്നലെ രാത്രി യുവതിയെ മർദ്ദിച്ചത്. വാക്ക് തർക്കം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പ്രതികളെ കൊച്ചി നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ, മർദ്ദനത്തി​െൻറ ദൃശ്യങ്ങൾ പുറത്ത് വന്നു.

യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘം രണ്ട് മുറികളെടുത്തായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പുറത്ത് പോയി തിരിച്ച് വന്ന സമയത്താണ് ഹോട്ടലിന് ലോബിയിൽ വെച്ച് തർക്കമുണ്ടായത്. ഉടമയുടെ ബന്ധുവായ ഷൈജുവുമായാണ് തർക്കം തുടങ്ങിയത്. പിന്നീട് ഹോട്ടലുടമ ബെൻജോയ് കൂടി ഇടപെടുകയും യുവതിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയുമായിരുന്നു.

ഇതി​െൻറ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് ഹോട്ടലുടമ മുറിയൊഴിയാൻ യുവതിയോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാൽ, പണം തിരികെ നൽകാതെ റൂമൊഴിയില്ലെന്ന് സംഘം അറിയിച്ചു. ഇതോടെ വിഷയം പൊലീസിലെത്തുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The owner attacked the young woman who came to stay in the lodge
Next Story