Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2022 8:41 AM IST Updated On
date_range 6 Sept 2022 10:25 AM ISTനവവധുവിനെ ഭർത്താവ് നിലവിളക്കുകൊണ്ട് തലക്കടിച്ച് കൊന്നു
text_fieldsbookmark_border
തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലക്കടിച്ച് കൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി നിഖിത (26) ആണ് ഭർത്താവ് വർക്കല അയന്തി സ്വദേശി അനീഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ രണ്ടു മണിയോടെയായിരുന്നു കൊലപാതകം. നിലവിളക്കുകൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെകുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
മൂന്നു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇരുവരും വിദേശത്തായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഇവർ വർക്കലയിലെ അനീഷിന്റെ വീട്ടിലെത്തി താമസം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

